Wednesday, October 17, 2007

മലയാളം

അവളെ ആദ്യമായി കണ്ടത് എന്നാണ് എന്നെനിക്ക് ഓറ്മ്മ ഇല്ല. പക്ഷെ അത് ഒരു മഴദിവസം ആയിരുന്നു. ഒരു നശിച്ച മഴദിവസം. രാവിലെ എണീറ്റതു തന്നെ ഇടിവെട്ടിന്റെ ശബ്ദം കേട്ടാണ്. അപ്പോളേ തോന്നി അതൊരു നശിച്ച ദിവസം ആണെന്ന്. എനിക്ക് ഇങ്ങനെ ഒരു പ്രത്യേകസിദ്ധി കിട്ടിയിട്ടുണ്ട് എന്നു തോനുന്നു..ഒരു ആറാം ഇന്ദ്രിയം എന്നൊക്കെ പറയാം. ചില കാര്യങ്ങള് നടക്കും അല്ലെങ്കില് നടക്കില്ല എന്നു ഒരു സൂചന മുന്പേ കിട്ടും. ഈ കഴിവ് എനിക്കു മാത്രമല്ല ഉള്ളത് എന്ന് മനസ്സിലായത് ഈയിടെയാണ്. ആ കഥ പിന്നീട്.

ഞാന് പ്രീഡിഗ്രി പഠിക്കുന്ന കാലം. ഞാന് ക്ലാസില്‌ മിടുക്കനൊന്നും ആയിരുന്നില്ല. പക്ഷെ ക്ലാസൊന്നും കട്ട് ചെയ്യാറും ഇല്ല. പഠിക്കുകയോ ഉഴപ്പുകയോ ചെയ്യാതെ ജീവിതം വെയിസ്‌റ്റ് ചെയ്ത കാലം എന്നാണ് ഇപ്പോള് ഞാന് ആ കാലത്തേ ഓറ്ക്കുമ്പോള് തോന്നാറ്. അന്നു പക്ഷെ ഞാന് ജീവിതത്തില് ആദ്യമായി ക്ലാസ് കട്ട് ചെയ്തു.

9 comments:

ശ്രീ said...

മലയാളത്തിലേയ്യ്ക്ക് ആദ്യമായാണോ?

സ്വാഗതം.

കൂടുതലെഴുതൂ....
:)

അങ്കിള്‍. said...

ബൂലോഗത്തേക്ക്‌ സ്വാഗതം.

തനിമലയാളം എന്ന post aggregator ല്‍ കൂടിയാണ്‌ ഞാനിവിടെ എത്തപ്പെട്ടത്‌. 'മറുമൊഴി' എന്ന ഒരു കമന്റ്‌ aggregator -ം നിലവിലുള്ള കാര്യം കൂടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മലയാളം ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന കമന്റുകള്‍ ശേഖരിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണത്‌. താങ്കളുടെ പോസ്റ്റിന്‌ കിട്ടുന്ന കമന്റുകളും അവിടെ പ്രദര്‍ശിപ്പിക്കാനൊരുക്കമെങ്കില്‍, കമന്റുകള്‍ വഴി പോസ്റ്റിലേക്കെത്തുന്ന കുറേപേര്‍ക്ക്‌ പ്രയോജനപ്പെട്ടേക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടം സന്ദര്‍ശിക്കുക

ഒരു കാര്യം കൂടി. മേല്‍പ്പറഞ്ഞകാര്യം ചെയ്തുകഴിഞ്ഞാല്‍, ആദ്യത്തെ കമന്റ് നിങ്ങളുടെത്‌ തന്നെയായിക്കോട്ടെ; പോസ്റ്റിന്റെ ഒരു സംഗ്രഹം.

ആ കമന്റ് ‘മറുമൊഴിയില്‍ ഒരു 10 മിനിട്ടിനകം വരുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക.

ഈ വിവരങ്ങള്‍ നേരത്തെ തന്നെ അറിയാമെങ്കില്‍, ഇതൊരു ഓര്‍മ്മപുതുക്കലായി മാത്രം കരുതുക. താങ്കള്‍ക്ക്‌ നല്ല നമസ്കാരം

ക്രിസ്‌വിന്‍ said...

ആശംസകള്‍..

ഏ.ആര്‍. നജീം said...

അല്ല ആരാ ഈ അവള് ..ങേ..? കാര്യങ്ങള്‍ ഒക്കെ ഇങ്ങ് തെളിച്ച് പറയന്നേ... കേക്കട്ടെ

Praveen said...
This comment has been removed by the author.
Praveen said...
This comment has been removed by the author.
Praveen said...

Hi, thanks for the comments. I am really surprised to see 4 comments. Actually i haven't given my blog address anywhere though I published 3 posts. In fact, I haven't completed the third one-this is just first draft of first story(probably i shouldn't complete it now!).

Once again thank you. നന്ദി...നമസ്കാരം....

Praveen said...

@sree
അതേ..ആദ്യമായാണ്...നന്ദി...

@uncle
നന്ദി...തീറ്ച്ചയായും ചെയ്യാം..

@christuvinu~
നന്ദി...

@najeem
നാളെ പറയാം :)

ശ്രീ said...

സുഹൃത്തേ...
താങ്കള്‍‌ എന്റെ ബ്ലോഗിലെ പോസ്റ്റിനിട്ട കമന്റില്‍‌ “എന്റെ” എന്നത് ശരിയായ രീതിയില്‍‌ തന്നെയാണ്‍ കാണുന്നത്.

അവിടെ അങ്ങനെ അല്ലെങ്കില്‍‌ താങ്കളുപയ്യോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ കുഴപ്പമാകണം. ഞാന്‍‌ സാധാരണ മൊഴി കീമാന്‍‌ ആണ്‍ ഉപയോഗിക്കുന്നത്.

അങ്ങനെയാണെങ്കില്‍‌ അക്ഷരങ്ങള്‍‌ ശരിയായി കാണുന്നതിന്‍ കീമാന്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്ത ശേഷം Task bar ല്‍‌ display ചെയ്യുന്ന keyman icon ല്‍‌ right click ചെയ്ത്, അതിന്റെ configuration options ല്‍‌ advanced എന്നതില്‍‌ Turn on unicode supplementary character display ടിക്ക് ചെയ്ത് ഇടേണ്ടതാണ്‍.
ഇതു ചിലപ്പോള്‍‌ ഉപകാരപ്പെട്ടേയ്ക്കും

സംശയമുണ്ടെങ്കില്‍‌ ഇനിയും ചോദിക്കൂ...