Saturday, October 27, 2007

മലയാളി

ഈ സംഭവം ഞാന് ഒരിക്കല് എന്റെ blogല് എഴുതിയതാണ്..അന്നു പക്ഷെ ഇംഗ്ലീഷിലാണ് എഴുതിയത്. അതു മലയാളത്തില് എഴുതിയാലോ.

സംഭവം നടക്കുന്നതു യൂറോപ്പിലെ ഒരു തലസ്ഥാന നഗരത്തിലാണ്. ഞാന് നാട്ടില്നിന്ന് ഉപരിപഠനത്തിനായി ഇവിടെ എത്തിയിട്ട് 2-3 ആഴ്ച്ച ആയിട്ടുണ്ടാവും..എന്തുകൊണ്ടോ ഇവിടെ അധികം ഇന്ത്യക്കാര് ഇല്ല. മലയാളികളോ വളരെ കുറവ്. ഞാന് ഈ സംഭവത്തിന് മുമ്പ് ഇവിടെ കണ്ടിട്ടുള്ളത് ആകെ 2 മലയാളികള്. Nokia ക്ക് വേണ്ടി work ചെയ്യുന്ന ഒരു ചേട്ടനും ചേട്ടന്റെ ഭാര്യയും. ചന്ദ്രനില് പോയാലും അവിടെ ഒരു മലയാളിയും (മിക്കവാറും ഒരു ചായക്കടക്കാരന് :) ) ഒരു പഞ്ചാബിയും ഉണ്ടാവും എന്നൊരു തമാശ ഞാന് കേട്ടിട്ടുണ്ട്. അതു ശരിയല്ല എന്ന് എനിക്ക് തോന്നി.

ഞാന് പഠിക്കുന്ന യൂണിവേഴ്സിറ്റിയില് കുറച്ചു ഇന്ത്യക്കാരുണ്ട്. ഇതു കേട്ടറിവു മാത്രമാണ്..കണ്ടിട്ടുള്ളത് ഒരു UP ക്കാരനേം ഒരു ബിഹാറിയേയും മാത്രം. എങ്ങനേയും കുറച്ചു ഇന്ത്യക്കാരേ പരിചയപ്പെടണം..നിലനില്പ്പിന്റെ പ്രശ്നം ആണ്. weekends ഭയങ്കര ബോറാണ്. ആരും ഓഫീസില് വരില്ല. എല്ലാവരും അവരുടെ ഗേള്ഫ്രണ്ട്/ബോയ്ഫ്രണ്ട് -ന്റ്റെ ഒപ്പം ആയിരിക്കും. തിങ്കള് മുതല് വെള്ളി വരെ ഭയങ്കര പെട്ടന്ന് തീരും..പിന്നെ ര്ണ്ട് ദിവസം ഭയങ്കര സ്ലോ ആയിട്ടാണ് ഓട്ടം..കുറച്ചു ഫ്രണ്ട്സ് ആയിക്കഴിഞ്ഞാല് കുഴപ്പം ഇല്ലല്ലോ...ശനിയും ഞായറും അവരുടെ ഒപ്പം സ്പെന്റ്റ് ചെയ്യാം.

ഇങ്ങനെ വിചാരിച്ചിരിക്കുമ്പോളാണ് എനിക്ക് ഒരു ഇ-മെയില് കിട്ടുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില് നടക്കാന്പോകുന്ന 20-20 മാച്ച് യൂണിവേഴ്സിറ്റിയിലെ ഒരു 'lecture hall' ല് തല്സമയം പ്രദര്ശിപ്പിക്കുന്നു. ഇവിടെ ഉള്ള പാകിസ്ഥാന് സ്റ്റുഡറ്റ് യൂണിയനാണ് ഇതിനു മുന്‌കൈ എടുത്തുനടത്തുന്നത്. ഏതായാലും മാച്ച് കാണാന് ഞാന് തീരുമാനിച്ചു. യൂണിവേറ്സിറ്റിയില് ആകെയുള്ള കുറച്ചു ഇന്ത്യക്കാരേ കാണാലോ...

അങ്ങിനെ ഞാന് മാച്ച് ദിവസം കളി കാണിക്കുന്ന ലെക്‌ച്ചറ് ഹാളിലെത്തി. അവിടെ വിചാരിച്ച പോലെ കുറച്ചു ഇന്ത്യക്കാര് ഉണ്ടായിരുന്നു. ഞാന് അവരുടെ അടുത്തു പോയി പരിചയപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള് 2 പേര് പിന്നില്നിന്ന് മുന്‌വശത്തുള്ള വാതിലിനടുത്തേക്ക് പോയി, അവിടെ എത്തിയപ്പോള് തിരിഞ്ഞു നിന്നിട്ട് 'എടാ ****...നിനക്കു എന്റെ കൂടെ വരാന്പറ്റില്ല അല്ലേ'..എന്നു ചോദിച്ചു..മലയാളത്തില് തന്നെ... (**** ന്റെ സ്ഥാനത്ത് എന്തായിരുന്നു എന്നു ഞാന് പറയേണ്ടല്ലോ..)

ഞാന് ആകെ ഞെട്ടിപ്പോയി...ഒരു മലയാളിയെയെങ്കിലും പരിചയപ്പെടാം എന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷെ അതു ഇങ്ങനെ ആവും എന്നു വിചാരിച്ചില്ല. എന്റെ പിന്നില്നിന്ന് മലയാളത്തില് മറുപടി വന്നപ്പോള് ആണ് എനിക്ക് ശ്വാസം വീണത്..പിന്നില് മൂന്നാമതൊരു മലയാളി ഉണ്ടായിരുന്നു. മുമ്പിലെ രണ്ടുപേര് **** എന്നു വിളിച്ചതു അയാളെ ആയിരുന്നു, എന്നെ ആയിരുന്നില്ല.

ഞെട്ടല് മാറി കുറച്ചു കഴിഞ്ഞേ ഞാന് അവരേ പോയി പരിച്ചയപ്പെട്ടുള്ളൂ....

3 comments:

Praveen said...

ഇതു എന്റെ ജീവിതത്തില് അടുത്തകാലത്ത് ഉണ്ടായ ഒരു സംഭവമാണ്..

Sathees Makkoth | Asha Revamma said...

മലയാളിയുടെ സ്വഭാവം കാണിക്കാത്ത സ്ഥലം ഇല്ല. :)

ദിലീപ് വിശ്വനാഥ് said...

ഇങ്ങനെയൊക്കെ അല്ലെ മലയാളികള്‍ ആണെന്ന് മനസിലാക്കാന്‍ പറ്റു.